NEET 17ന്; പരീക്ഷയിൽ ശ്രദ്ധിക്കേണ്ട ഡ്രസ് കോഡ്,ഉറപ്പാക്കേണ്ട രേഖകൾ, പാലിക്കേണ്ട മാർഗനിർദേശങ്ങൾ
ദേശീയ മെഡിക്കൽ യുജി പ്രവേശനപരീക്ഷ ‘നീറ്റ്’ 17ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ നടക്കുന്നു. അഡ്മിറ്റ് കാർഡ് https://neet.nta.nic.in വെബ്സൈറ്റിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി ഡൗൺലോഡ് ചെയ്യുക. (വിദ്യാർഥിയുടെ ഫോട്ടോയിലോ കയ്യൊപ്പിലോ മറ്റോ അപേക്ഷാവേളയിൽ കിട്ടിയ കൺഫർമേഷൻ പേജിലുള്ളതുമായി വ്യത്യാസമുണ്ടെങ്കിൽ, വിവരം neet@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ ഉടൻ അറിയിക്കുക. കിട്ടിയ കാർഡുമായി പരീക്ഷാകേന്ദ്രത്തിൽ പോകാം. തിരുത്തു വന്നുകൊള്ളും). പരീക്ഷാകേന്ദ്രം എവിടെയെന്ന് കാലേകൂട്ടി കൃത്യമായി മനസ്സിലാക്കുക. സംശയമുണ്ടെങ്കിൽ, നേരത്തേ പോയി സ്ഥലം ഉറപ്പാക്കുക. പരീക്ഷയ്ക്കു …