നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്..!‼️

ഓൺലൈൻ അപേക്ഷ ഉടൻ ആരംഭിക്കും

വിവിധ സംവരണാനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങിവെക്കേണ്ടതാണ്.

B.Sc നഴ്സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ അപേക്ഷകർ ഓൺലൈൻ അപ് സമർപ്പിക്കുന്ന അവസരത്തിൽ തന്നെ കാറ്റഗറി / സംവരണം / വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.

⭕️ സംവരണ ആനുകൂല്യം ലഭിക്കുന്നതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, മറ്റർഹ സമുദായത്തിൽപെട്ട (OEC) അപേക്ഷകരും വില്ലേജ് ഓഫീസിൽ നിന്നുള്ള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ജോലി ആവശ്യത്തിനും, കേന്ദ്ര ആവശ്യത്തിനുള്ളതോ, മറ്റേതെങ്കിലും ആവശ്യത്തിനായോ നൽകുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല.

⭕️ SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ നോൺ-ക്രീമിലെയർ വിഭാഗത്തിൽപെടാത്ത OEC വിഭാഗക്കാർ വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റു വിഭാഗക്കാർ കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ മിശ്ര വിവാഹിതരുടെ മക്കൾക്ക് (SEBC/OEC) സംവരണം/ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് അവർ വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന ഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്ര വിവാഹ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ വിദ്യാർത്ഥികളുടെ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് നേറ്റിവിറ്റി തെളിയിക്കുന്നതിനായി പരിഗണിക്കുന്നതാണ്. സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ (EWS) സംവരണാനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന ഇൻകം & അസറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ AAY സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

⭕️ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കായി (മുസ്ലിം, കൃസ്ത്യൻ) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി നോൺ ക്രീമിലെയർ വിഭാഗത്തിൽപെടാത്തവർ വില്ലേജ് ഓഫീസറിൽ നിന്നും സമുദായ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.

ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്ക് ഉള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്.

സ്വന്തം വീട്ടിലിരുന്ന് അക്ഷയ സേവനങ്ങൾ ലഭിക്കുവാൻ ഡിജിറ്റൽ അക്ഷയ സന്ദർശിക്കുക.
👇👇👇👇

· • —– ٠ ✤ ٠ —– • ·

അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്
സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം
പാവറട്ടി

· • —– ٠ ✤ ٠ —– • ·

അക്ഷയ കേന്ദ്രത്തിലെ അറിയിപ്പുകളും ജനോപകാര പ്രദമായ വാർത്തകളും അറിയുന്നതന് താഴെ കാണുന്ന ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/IAYQS2X83d8FJzRsVmFuQm

Leave a Comment

Your email address will not be published. Required fields are marked *